കാച്ചിൽ

seedwiki സംരംഭത്തിൽ നിന്ന്

ചരിത്രം[തിരുത്തുക]

1940-കളിൽ കുടിയേറ്റം ആരംഭിച്ചപ്പോൾ മുതൽ കേരളത്തിലെ വടക്കൻ ജില്ലകളിൽ കാച്ചിൽ ഒരു പ്രധാന ഭക്ഷ്യവിഭവമാണ്. കാച്ചിൽ കൃഷി എല്ലാ ഗ്രാമങ്ങളിലും വ്യാപിച്ചിരുന്നു. ഒരു നേരമെങ്കിലും കിഴങ്ങു വർഗ്ഗങ്ങൾ കർഷകരുടെ ഭക്ഷണ കൃമത്തിലുണ്ടായിരുന്നു. മറ്റു വിളകളിലേക്ക് കർഷകർ തിരിഞ്ഞതോടുകൂടി കൃമേണ കാച്ചിൽ കൃഷി കുറഞ്ഞുവന്നു. ഇപ്പോഴും കാച്ചിൽ ഒരു ഭക്ഷ്യവിഭവം ആയി തുടരുന്നു. കാച്ചിലിന് പൊതുവെ വിപണിയിൽ ആവശ്യകത കുറവായിരുന്നു.

വൈവിധ്യം[തിരുത്തുക]

ഇറച്ചികാച്ചിൽ, ഇഞ്ചികാച്ചിൽ, ക്വിന്റൽ കാച്ചിൽ, നീല കാച്ചിൽ, നൂറോൻ(കാട്ടിൽ വളരുന്നത്),മാട്ടു കാച്ചിൽ, വയനാടൻ കാച്ചിൽ, മക്കളെ പോറ്റി (വൈലറ്റ്), മക്കളെ പോറ്റി (വെള്ള), ജീരക കാച്ചിൽ, കണ്ടി കാച്ചിൽ, ചോരകാച്ചിൽ, നീണ്ടികാച്ചിൽ(വീണ്ടികാച്ചിൽ) എന്നിങ്ങനെയാണ് കാച്ചിലിലെ വൈവിധ്യങ്ങൾ

ഉപയോഗം[തിരുത്തുക]

പുഴുക്കലായിട്ടാണ് കാച്ചിൽ പ്രധാനമായും ഉപയോഗിക്കുന്നത്. കറിക്കായും കാച്ചിൽ ഉപയോഗിക്കുന്നുണ്ട്.

നടീൽ / പരിചരണം / വിളവെടുക്കൽ[തിരുത്തുക]

മണ്ണ് കൂനകൾ ഉണ്ടാക്കി അതിനുള്ളിലാണ് കാച്ചിൽ നടുന്നത്. സാധാരണയായി ഒരു വൃക്ഷത്തിനു ചുറ്റിലും മണ്ണ്കൂനകൾ ഉണ്ടാക്കുകയാണ് പതിവ്. കാച്ചിലിന്റെ വള്ളി വൃക്ഷത്തിലേക്ക് കയറ്റിവിടുന്നതിനായാണ് ഇപ്രകാരം ചെയ്യുന്നത്. വൃക്ഷങ്ങളില്ലാതതിടത്ത് കമ്പ് കുത്തികൊടുത്ത് വള്ളികൾ കയറ്റി വിടാറുണ്ട്. ഇഞ്ചിക്കാച്ചിൽ ഇഞ്ചിയോടൊപ്പം ആണ് നടുന്നത്. മെയ് മാസത്തിൽ പുതുമഴ ലഭിക്കുമ്പോഴാണ് കാച്ചിൽ നടുന്നത്. കാച്ചിൽ നട്ടതിനുശേഷം ചാണകപൊടിയും കരിയിലയും ഇട്ട് മണ്ണ്കൂന മൂടുന്നു. പുതുമഴക്കുശേഷം കാച്ചിൽ മുളച്ചുപൊങ്ങുന്നു. മഴക്കാലം ആരംഭിച്ചാൽ ഇടക്കുണ്ടാകുന്ന കളകൾ വെട്ടിമാറ്റി കാച്ചിലിനു ചുറ്റുമിട്ട് മണ്ണ് കൂട്ടുന്നു. കാച്ചിൽ പൂർണ വളർച്ച എത്താനായി പത്തുമാസം കാലാവധി ആവശ്യമാണ്. അടുത്ത കാലത്തായി ജീവാമൃതം എന്ന വളവും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.മെച്ചപെട്ട വിളവ് ലഭിക്കുന്നതിനു ഇത് സഹായകരമാണ് എന്നാണ് കർഷകരുടെ അഭിപ്രായം.

വ്യാപനം[തിരുത്തുക]

കാച്ചൽകൃഷി ഇന്ന് അത്രകണ്ട് വ്യാപകമല്ല. സ്വന്തം ആവശ്യത്തിനുമാത്രമായി കൃഷിച്ചെയ്യുന്നവരാണ് ഇപ്പോൾ കൂടുതലായിട്ടുള്ളത്. വിപണിയിലും കാച്ചിൽ അത്രകണ്ട് ലഭ്യമല്ല.

സംരക്ഷണം[തിരുത്തുക]

ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ കാച്ചിൽ വിളവെുപ്പ് കഴിഞ്ഞാൽ നല്ല വിത്തുകൾ നോക്കി എടുത്തുമാറ്റിവക്കും. ഇവ ബീജാമൃതം മുക്കി സൂക്ഷിക്കുന്ന പതിവ് ആരംഭിച്ചീട്ടുണ്ട്. വിത്തുകളെ കീടങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. കാച്ചിൽ വിത്തുകൾ ഉമ്മിയിൽ സൂക്ഷിച്ചുവക്കുന്ന പതിവ് പഴയ കാലങ്ങളിൽ ഉണ്ടായിരുന്നു.

കൈമാറ്റം / വിപണനം[തിരുത്തുക]

ഇന്ന് കാച്ചിൽ വിപണിയിൽ അത്രകണ്ട് ലഭ്യമല്ല. വിത്തുകൾ കർഷകർ തമ്മിൽ തമ്മിൽ കൈമാറ്റം ചെയ്യുകയാണ് പതിവ്. വിത്തുകൾക്ക് പകരമായി പണമോ തുല്യമൂല്യത്തിനുള്ള മറ്റിനം വിത്തുകളോ കൈമാറ്റം ചെയ്യുന്നു.

സ്ത്രീകളുടെ പങ്ക്[തിരുത്തുക]

പരമ്പരാഗതമായി നിലമൊരുക്കുന്നതിലും നടുന്നതിലും വിളവെടുക്കുന്നതിലും വിത്ത് സംരക്ഷിക്കുന്നതിലും പുരുഷൻമാർക്കൊപ്പം സ്ത്രീകളും പങ്കെടുക്കുന്നു.

വെല്ലുവിളി[തിരുത്തുക]

ഉയർന്ന കൂലി നിലവാരവും അനുയോജ്യമായ സ്ഥലത്തിന്റെ പരിമിതിയും, പന്നിശല്യവും, വിപണിയിലെ ആവശ്യകുറവും മൂലം കാച്ചിൽ കൃഷി കുറഞ്ഞുവരുന്നതായി അനുഭവപ്പെടുന്നു.

"http://www.seedwiki.org/malayalamwiki/index.php?title=കാച്ചിൽ&oldid=498" എന്ന താളിൽനിന്നു ശേഖരിച്ചത്