കുരുമുളക്

seedwiki സംരംഭത്തിൽ നിന്ന്

ചരിത്രം[തിരുത്തുക]

നൂറ്റാണ്ടുകളായി കേരളത്തിൽ ക്യഷിചെയ്തിരുന്ന ഒരു ഉൽപന്നമാണ് കുരുമുളക്. 20ാം നൂറ്റാണ്ടുമുതൽ വളരെ വ്യാപകമായി വാണിജ്യാടിസ്ഥാനത്തിൽ കുരുമുളക് ക്യഷിചെയ്തുപോരുന്നുണ്ട്. ചരിത്രപരമായി കേരളത്തിന്റെ വരുമാനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഉൽപന്നമാണ് ഇത്. ഇതുവരെ നടത്തിയിടുള്ള കുരമുളക് ഗവേഷണത്തിന്റെ ഫലമായി അനേകം പുതിയ ഇനങ്ങൾ ഇന്ന് കേരളത്തിൽ പ്രചാരത്തിൽ ഉണ്ട്.

വൈവിധ്യം[തിരുത്തുക]

കുട്ടികുരുമുളക്, കരിമുണ്ട, കരിമുണ്ടി, പന്നിയുർ 1, പന്നിയുർ 5, നീലിമുണ്ടി, ഹൈറേഞ്ച് നീലീമൂണ്ടി, ഉതിരൻ, ഇരുമണിയൻ, വയനാടൻ, അയിംപിരിയൻ, വയനാടൻ ബോൾട്ട്, കല്ലുവള്ളി, വലിയ അറക്കളം, ചെറിയ അറക്കളം, വലംകോട്ട, ചുവന്നനാമ്പൻ, വെള്ളനാമ്പൻ, നടേശൻ, വലിയകാണിയക്കാടൻ, ചെറിയകാണിയക്കാടൻ, കുറ്റിക്കുരുമുളക് എന്നിവയാണ് കുരുമുളകിലെ ഇനങ്ങൾ.

ഉപയോഗം[തിരുത്തുക]

വിപണനത്തിനായിട്ടാണ് കുരുമുളക് പൊതുവിൽ കർഷകർ ക്യഷിചെയ്യുന്നത്. സ്വന്തമായി പാചകാവശ്യത്തിനും ഭക്ഷ്യ വസ്തുക്കൾ കേടുകൂടാതെ സുക്ഷിക്കുന്നതിനും മരുന്നിനും മറ്റുമായി കുരുമുളക് പ്രധാനമായി ഉപയോഗിക്കുന്നു.

നടീൽ / പരിചരണം / വിളവെടുക്കൽ[തിരുത്തുക]

കുരുമുളക് വള്ളിയുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ നടീൽ വസ്തുക്കളായി ഉപയോഗിക്കുുന്നു. തിരുവാതിര ഞാറ്റുവേല സമയങ്ങളിൽ നേരിട്ട് വള്ളി മുറിച്ചെടുത്ത് താങ്ങുമരത്തിന് സമീപത്തായി കുഴിയെടുത്ത് നടുന്ന രീതിയാണ് കാലാകാലങ്ങളായി ക്യഷിചെയ്തുപോന്നിരുന്നത്. നടീൽ വസ്തുക്കൾ മുറിച്ചെടുത്ത് പോളിത്തീൻ കവറുകളിലാക്കി ക്യഷിചെയ്യുന്ന രാതി ഇപ്പോൾ വ്യാപകമാണ്. കാലാവസ്ഥാ സംബന്ധമായ പ്രതിബന്ധങ്ങൾ തരണം ചെയ്യുന്നതിന് ഈ ക്യഷിരീതി സഹായകമാണ്. കാട്ടൂതിപ്പല്ലി ചെടിയിൽ കുരുമുളകുവള്ളി ഒട്ടിച്ചുചേർത്ത് ക്യഷിചെയ്യുന്ന രീതിയും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ജൂണ്, ജൂലെെ മാസങ്ങളിൽ കാലവർഷം ലഭിക്കുന്നതോടുകൂടിയാണ് കുരുമുളക് തിരികൾ ഇടുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ തിരികളിലുള്ള കുരുമുളകുമണികൾ മൂപ്പെത്തുന്നു. പഴുത്തുതുടങ്ങിയ കുരുമുളകുമണികൾ വിളവെടുപ്പിന് തയ്യാറാകുന്നു.


വ്യാപനം[തിരുത്തുക]

കുരുമുളക് ക്യഷി ഇന്ന് അത്രകണ്ട് വ്യാപകമല്ല. റബ്ബർ, തെങ്ങ് തുടങ്ങിയ വിളകൾ വ്യാപകമായതോടുകൂടിയും രോഗം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവമൂലവും കുരുമുളക് വ്യാപകമായ ക്യഷിനാശം നേരിട്ടുകൊണ്ടിരിക്കുന്നു. വിപണി അനുകൂലമാണെങ്കിലും ക്യഷി വ്യാപിപ്പിക്കുന്നതിന് കഴിയാത്ത അവസ്ഥയാണ് ഇന്ന് ഉള്ളത്.

സംരക്ഷണം[തിരുത്തുക]

പറിച്ചെടുത്ത കുരുമുളകുമണികൾ ഉതിർത്തെടുത്ത് ഒന്നെര-രണ്ടുദിവസത്തോളം വെയിലത്ത് ഉണക്കി ചാക്കുകളിൽ സൂക്ഷിക്കുന്നു. ഇവ ഏതുസമയത്തും വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കാവുന്നതാണ്. ഇപ്രകാരം സൂക്ഷിക്കുന്ന കരുമുളക് എത്ര വർഷം വേണമെങ്കിലും കേടുകൂടാതെ ഇരിക്കുന്നു.


കൈമാറ്റം / വിപണനം[തിരുത്തുക]

കുരുമുളകിന് വിപണിയിൽ ഉയർന്ന ആവശ്യവും വിലയും ഉണ്ട്. കുരുമുളക് നടീൽ വസ്തുക്കൾ കർഷകർ പരസ്പരം കെെമാറുകയും കാർഷിക നെഴ്സറികൾ വഴി ലഭ്യമാകുകയും ചെയ്യുന്നു.

സ്ത്രീകളുടെ പങ്ക്[തിരുത്തുക]

പരമ്പരാഗതമായി നടുന്നതിലും വിളവെടുക്കുന്നതിലും സംസ്കരിക്കുന്നതിലും പുരുഷൻമാർക്കൊപ്പം സ്ത്രീകളും പങ്കെടുക്കുന്നു.

വെല്ലുവിളി[തിരുത്തുക]

രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും കുരുമുളക് ക്യഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാകലങ്ങളായി കുരുമുളകുക്യഷി ചെയ്തുപോന്നിരുന്ന പ്രദേശങ്ങളിൽ ഗണ്യമായ കുറവ് ഇന്ന് അനുഭവപ്പെടുന്നു.

ഉയർന്ന കൂലി നിലവാരവും അനുയോജ്യമായ സ്ഥലത്തിന്റെ പരിമിതിയും മൂലം ചേനകൃഷി കുറഞ്ഞുവരുന്നതായി അനുഭവപ്പെടുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തുന്ന ചേന അമിതമായ രാസവളവും കീടനാശിനിയും ഉപയോഗിച്ചു കൃഷി ചെയ്തുണ്ടാക്കുന്നവയാണ്.

"http://www.seedwiki.org/malayalamwiki/index.php?title=കുരുമുളക്&oldid=468" എന്ന താളിൽനിന്നു ശേഖരിച്ചത്