ജൈവ സാക്ഷ്യപത്രം

seedwiki സംരംഭത്തിൽ നിന്ന്

ഭാരത സർക്കാരിന്റെ വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ നാഷണൽ പ്രോഗ്രാം ഫോർ ഒർഗാനിക് പ്രൊഡക്ഷൻ നിർദ്ദേശിചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കൃഷിക്കാണ് ജൈവ സാക്ഷ്യപത്രം ലഭിക്കുന്നത്. ജൈവസാക്ഷ്യപത്രത്തിനു അപേക്ഷിച്ചീട്ടുള്ള എല്ലാ കൃഷിക്കാരുടെയും കൃഷിയിടങ്ങൾ വർഷത്തിൽ രണ്ടു തവണ ആഭ്യന്തര ഗുണനിലവാര പരിശോധനക്ക് വിധേയമാക്കുന്നു. നാഷണൽ പ്രോഗ്രാം ഫോർ ഒർഗാനിക് പ്രൊഡക്ഷൻ നിർദ്ദേശിചിട്ടുള്ള മാനദണഡങ്ങൾ ശരിയായ വിധത്തിൽ പാലിക്കാത്ത അംഗങ്ങൾ ഉണ്ടെങ്കിൽ പിഴവുകളുടെ ഗൗരവമനുസരിച്ച് അവരെ തിരുത്തൽ നടപടികൾക്കു ശുപാർശ ചെയ്യുന്നു. തുടർന്ന് ആഭ്യന്തര ഗുണനിലവാര പരിശോധനാ വിശദാംശങ്ങൾ സാക്ഷ്യപത്രപരിശോധനസമ്മിതിക്ക് സമർപ്പിക്കുകയും ചെയ്യുന്നു. സാക്ഷ്യപത്രപരിശോധനസമ്മിതി നിശ്ചിത ശതമാനം കൃഷിയിടങ്ങൾ പരിശോധിച്ച് നാഷണൽ പ്രോഗ്രാം ഫോർ ഒർഗാനിക് പ്രൊഡക്ഷൻ നിർദ്ദേശിചിട്ടുള്ള മാനദണ്ഡങ്ങൾ അനുവർത്തിക്കുന്നു എന്ന് ഉറപ്പാക്കി ജൈവ സാക്ഷ്യപത്രം നൽകുന്നു.

മാനദണ്ഡങ്ങൾ[തിരുത്തുക]

 • വിത്തിന്റെയും നടീൽ വസ്തുക്കളുടെയും ഉറവിടം സ്വന്തം കൃഷിയിടമോ ജൈവ കൃഷിയിടമോ ആയിരിക്കണം. ജനിതക മാറ്റം വരുത്തിയ വിത്തുകൾ അനുവദനീയമല്ല.
 • കൃഷിയിടത്തിൽ വളരുന്ന ചെടികളെ പരിപോഷിപ്പിക്കേണ്ടത് ജൈവമാർഗത്തിലൂടെ ആയിരിക്കണം, ഒരിക്കലും രാസഹോർമോണുകൾ ഉപയോഗിക്കരുത്.
 • കൃഷിയിടത്തിൽ ജൈവ വൈവിധ്യം നില നിരത്തുന്ന തരത്തിൽ കാർഷിക ഇടപെടലുകൾ അനുവര്തിക്കണം.
 • രാസ പ്രക്രിയയിലൂടെ രോഗങ്ങൾ, കീടങ്ങൾ, കളകൾ എന്നിവയെ നിയന്ത്രിക്കാൻ പാടില്ല.
 • മണ്ണിൻറെ ഫലപൂഷ്ടി നിലനിര്തുന്നതിനു പുതയിടൽ, ആവരണ വിളകൾ, കള ക്രമീകരണം എന്നിവ നടത്തണം.
 • മണ്ണൊലിപ്പുമൂലം മണ്ണ്, ജലം എന്നിവ നഷ്ട്ടപ്പെടാതിരിക്കാൻ സ്ഥലത്തിന് അനുയോജ്യമായ മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം.
 • കൃഷിയിടത്തിൽ അനുയോജ്യമായ മലിനീകരണ നിയന്ത്രണ ഉപാദികൾ സ്വീകരിക്കണം.
 • കൃഷിയിടത്തിനു സംരക്ഷണ വേലി (ഉദാ: ജൈവ വേലി) ഉണ്ടായിരിക്കണം.
 • കൃഷിയിടത്തിലേക്ക് നല്കുന്ന ഉത്പന്നങ്ങൾ പരമാവധി കൃഷിയിടത്തിൽ തന്നെ ഉത്പാദിപ്പിക്കേണ്ടതാണ്.
 • കാര്ഷിക ഉത്പന്നങ്ങൾ മൂല്ല്യവർദ്ധിത ഉത്പന്നങ്ങൾ ആക്കി മാറ്റുമ്പോൾ രാസവതുക്കൾ ഉപയോഗിക്കരുത്.
 • ജൈവികമായ രീതിയിൽ കൃഷിചെയ്യാത്ത സ്ഥലങ്ങളില നിന്നുള്ള വിള അവശിഷ്ടങ്ങൾ ജൈവകൃഷിയിടത്തിൽ ഉപയോഗിക്കരുത്.
 • ജൈവ ഉത്പന്നങ്ങളും രാസകൃഷിയിലൂടെ ഉത്പാദിപ്പിച്ച ഉത്പന്നങ്ങളും ഒരുമിച്ചു ഒരേ സ്ഥലത് സംസ്കരിക്കാനോ സൂക്ഷിച്ചുവയ്ക്കാനോ പാടില്ല.
"http://www.seedwiki.org/malayalamwiki/index.php?title=ജൈവ_സാക്ഷ്യപത്രം&oldid=344" എന്ന താളിൽനിന്നു ശേഖരിച്ചത്