പങ്കാളിത്ത ഉത്തരവാദിത്ത വ്യവസ്ഥ

seedwiki സംരംഭത്തിൽ നിന്ന്

മണ്ണിനെ ജീവസുറ്റതായി പരിഗണിക്കുന്ന ജൈവ കാർഷിക സാക്ഷ്യപ്പെടുത്തലാണ് പങ്കാളിത്ത ഉത്തരവാദിത്ത വ്യവസ്ഥ അഥവാ പി.ജി.എസ്. കാർഷിക ഉത്പാദകർ തന്നെ കൃഷിയിടങ്ങൾ വിശകലനം ചെയ്യുകയും സഹ കൃഷിക്കാർക്ക് തങ്ങളുടെ കാർഷിക അറിവുകൾ പകർന്നു നല്കുകയും ചെയ്യുന്ന ജൈവ കൃഷിരീതിയാണ് തങ്ങളുടെ കൃഷിയിടത്തിൽ അനുവർത്തിക്കുന്നത് എന്ന് ഒരു കൂട്ടം കൃഷിക്കാർ നല്കുന്ന ഉറപ്പാണ്‌ പി.ജി.എസ്.

നടപടി ക്രമങ്ങൾ[തിരുത്തുക]

പരസ്പരം അറിയാവുന്ന ഒരു പ്രദേശത്തുള്ള പത്തു മുതൽ ഇരുപതു വരെയുള്ള കർഷകർ ഒരു പ്രാദേശിക സംഘം ഉണ്ടാക്കുകയും ഔദ്യോഗികമായി യോഗം ചേരുകയും ചെയ്യുന്നു. എല്ലാ അംഗങ്ങളുടെയും പേര്, വിലാസം തുടങ്ങിയവ മിനുട്ട്സ് ബുക്കിൽ എഴുതുക. തുടർന്ന് ഓരോ അംഗങ്ങളും പങ്കാളിത്ത ഉത്തരവാദിത്ത വ്യവസ്ഥ ജൈവ കൃഷിരീതിയെ കുറിച്ചുള്ള വിശദാംശങ്ങൾ വായിച്ചും ചർച്ചചെയ്തും മനസ്സിലാക്കുകയും അവ സ്വന്തം കൃഷിയിടത്തിൽ നടപ്പിൽ വരുത്തുകയും ചെയ്യും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്യുക. തുടർന്ന് കൃഷിയിടം വിലയിരുത്തൽ ഫോറം ഉപയോഗിച്ച് സംഘത്തിലെ ഓരോ കൃഷിയിടവും ജൈവ കൃഷിരീതിയാണ് നടപ്പിൽ വരുത്തുന്നത് എന്ന് സംഘത്തിലെ മൂന്നിൽ കുറയാത്ത അംഗങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുക. സംഘത്തിലെ മുഴുവൻ കൃഷിയിട പരിശോധനാ റിപ്പോർട്ടും വിശകലനം ചെയ്തു രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സഹായ സംഘടന വഴി പാർട്ടി സിപെറ്റരി ഗ്യാരണ്ടി സിസ്റ്റം ഇന്ത്യ കൗൺസിലിൽ (പി.ജി.എസ്.ഒ.സി.)സമർപ്പിക്കുക. സമർപ്പിക്കപ്പെട്ട വിവരങ്ങൾ പി.ജി.എസ്.ഒ.സി പരിശോധിച്ച് നിലവാരത്തിനനുസരിച്ചു ജൈവ സാക്ഷ്യപത്രങ്ങൾ ഓരോ പ്രാദേശിക സംഘങ്ങൾക്കും നല്കുന്നു.