പയർ

seedwiki സംരംഭത്തിൽ നിന്ന്

ചരിത്രം[തിരുത്തുക]

പുരാതന കാലം മുതൽ കേരളത്തിൽ പയറിന്റെ ഉൽപാദനവും ഉപയോഗവും വ്യാപകമാണ്. മലബാറിലെ എല്ലാ കുടുംബങ്ങളിലും പാചകത്തിനായി പയറ് ഉപയോഗിച്ചിരുന്നു. വിപണിയിൽനിന്ന് പയർ വാങ്ങുന്ന ശീലം ഇല്ലായിരുന്നു. ഓരോ കുടുംബത്തിനും ആവശ്യമുള്ള പയർ അവരവർ തന്നെ ഉൽപാദിപ്പിക്കുകയായിരുന്നു പതിവ്. കൂടാതെ കർഷകർ തമ്മിൽ അധികമുള്ളവയും പ്രത്യേക ഇനങ്ങളും കൈമാറുകയും ചെയ്തിരുന്നു.

വൈവിധ്യം[തിരുത്തുക]

ഉപയോഗം[തിരുത്തുക]

പാചകത്തിനും ഭക്ഷ്യാവശ്യത്തിനുമായിട്ടാണ് പയർ ഉപയോഗിക്കുന്നത്. പച്ചപയർ പച്ചക്കറിയിനമായും ഉണങ്ങി സൂക്ഷിക്കുന്ന പയർമണികൾ ധാന്യമായും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്നു. പയർപൊടി ത്വക്ക് സംരക്ഷണത്തിനും മുടിവളർച്ചക്കുമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ്. വികസിതരാജ്യങ്ങളിൽ പയർ വിളകൾ കാലിത്തീറ്റയ്ക്ക് വേണ്ടിയാണ് കൃഷിചെയ്യുന്നത് എന്നാൽ വികസ്വര രാജ്യങ്ങളിൽ ഇതു് പ്രോട്ടീൻ ലഭ്യതയ്ക്കുള്ള ഉപാധിയാണ്. പാവപ്പെട്ടവന്റെ മാംസം എന്നറിയപ്പെടുന്ന പയറുകളിൽ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. വൻപയർ, ചെറുപയർ, തുവര, കടല, പട്ടാണി, ഉഴുന്ന് തുടങ്ങിയവയാണ് പ്രധാന പയർ വർഗ്ഗങ്ങൾ.

നടീൽ / പരിചരണം / വിളവെടുക്കൽ[തിരുത്തുക]

അടുക്കളത്തോട്ടത്തിൽ പയർകൃഷി വ്യാപകമാണ്. പച്ചക്കറി തോട്ടങ്ങളിലും പയർ ഒരു പ്രധാന ഇനമാണ്. നെല്ല് കൊയ്തതിനു ശേഷം പാടങ്ങളിൽ ഒക്ടോബർ നവംബർ മാസങ്ങളിൽ വിതപ്പയർ കൃഷി നടത്തിവരുന്നു. ഇവ ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുത്ത് ഉണക്കി ധാന്യങ്ങളായി സൂക്ഷിക്കാറുണ്ട്.

വ്യാപനം[തിരുത്തുക]

വാണിജ്യാടിസ്ഥാനത്തിലുള്ള പയർ കൃഷി കേരളത്തിലെ വടക്കൻ ജില്ലകളിൽ ഇന്ന് വ്യാപകമാണ്.

സംരക്ഷണം[തിരുത്തുക]

വിത്തുകൾ ഉണക്കി സൂക്ഷിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്.

കൈമാറ്റം / വിപണനം[തിരുത്തുക]

പയറിന് മെച്ചെപ്പെട്ട ഒരു വിപണി നിലവിലുണ്ട്. പച്ചക്കറി വിപണിയും പയറിൻറെ ദൈനംദിന വ്യാപാരം സജീവമായി നിലനിർത്തുന്നു. വയനാട്ടിലെ പുൽപ്പള്ളിയ്ക്കടുത്തുള്ള തനിമ സ്വാശ്രയസംഘം എന്ന സ്ത്രീകൂട്ടായ്മ 130ൽപ്പരം ഇനം പയർ വിത്തുകൾ കൃഷിചെയ്ത് സംരക്ഷിക്കുന്നുണ്ട്.

സ്ത്രീകളുടെ പങ്ക്[തിരുത്തുക]

പരമ്പരാഗതമായി നിലമൊരുക്കുന്നതിലും നടുന്നതിലും വിളവെടുക്കുന്നതിലും വിത്ത് സംരക്ഷിക്കുന്നതിലും സ്ത്രീകളാണ് മുൻപന്തിയിൽ.

വെല്ലുവിളി[തിരുത്തുക]

കീടങ്ങളുടെ ശല്യവും, കാലാവസ്ഥാ വ്യതിയാനവും, ജല ലഭ്യതക്കുറവും പയർ കൃഷി നേരിടുന്ന വെല്ലുവിളികളാണ്.

അവലംബം[തിരുത്തുക]

"http://www.seedwiki.org/malayalamwiki/index.php?title=പയർ&oldid=586" എന്ന താളിൽനിന്നു ശേഖരിച്ചത്