ഫെയർ ട്രേഡ് അലയൻസ് കേരള

seedwiki സംരംഭത്തിൽ നിന്ന്
ഫെയർ ട്രേഡ് അലയൻസ് കേരള
Ftak.png
എഫ് ടി എ കെ ലോഗോ
രൂപീകരണം 2005 (2005)
ആസ്ഥാനം തടിക്കടവ്, കണ്ണൂർ
സേവനങ്ങൾ അംഗങ്ങളുടെ കാർഷികോത്പന്നങ്ങൾക്ക് ന്യായവിപണി കണ്ടെത്തുന്നു.
ചെയർമാൻ
തോമസ് കളപ്പുര
സെക്രട്ടറി
സജി ജോസ് പുളിക്കൽ
പ്രധാന വ്യക്തികൾ
ടോമി മാത്യു വടക്കഞ്ചേരിൽ, എ കെ ജോൺ, ഫ. ജോയ് കൊച്ചുപാറ
മുദ്രാവാക്യം Justice in Trade concerns
വെബ്സൈറ്റ് ftak.in

കേരളത്തിലെ ചെറുകിട കർഷകരുടെ സംഘടനയാണ് ഫെയർ ട്രേഡ് അലയൻസ് കേരള (FTAK) . കേരളത്തിലെ വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവടങ്ങളിലെ ചെറുകിട കർഷകരാണ് ഈ സംഘടനയിലെ അംഗങ്ങൾ. സംഘടനയിലെ അംഗങ്ങളുടെ ഉത്പന്നങ്ങൾ ന്യായവിലക്ക് വിപണിയിൽ വിൽക്കുന്നു. വിദേശ രാജ്യങ്ങളിലും ഈ സംഘടനയിലെ അംഗങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയുണ്ട്.4500ൽ അധികം അംഗങ്ങളുള്ള ഈ സംഘടനയുടെ ഉദേശലക്ഷ്യം ഉത്പാദകനും വിതരണക്കാരനും ഉപഭോക്താവിനും ന്യായവിപണി കണ്ടെത്തുക എന്നതാണ്. സംഘടന പ്രവർത്തനം ആരംഭിച്ചത് 2005 ൽ ആണ്.[1]

ന്യായവിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തിനു പുറമേ സംഘടനയിലെ അംഗങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ലിംഗനീതി ഉറപ്പുവരുത്തുക, പശ്ചിമഘട്ട പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നിവയ്കായുള്ള പ്രവർത്തനങ്ങളും ഫെയർ ട്രേഡ് + 3 എന്ന പദ്ധതിയിലൂടെ സംഘടന ഏറ്റെടുത്തു നടത്തുന്നു. സംഘടനയിലെ അംഗങ്ങൾക്കിടയിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നു. [2]

നാളികേരം, കശുവണ്ടി, കാപ്പി, കൂടാതെ സുഗന്ധവിളകളായ മഞ്ഞൾ, കറുവാപട്ട, ജാതി, കുരുമുളക്, ഏലം, ഇഞ്ചി, കരിയാമ്പൂ മുതലായവയും ഫെയർ ട്രേഡ് അലയൻസ് കേരളയിലെ അംഗങ്ങൾ ഉത്പാദിപ്പിക്കുന്നു. കോഴിക്കോട്ടെ ജൈവവ്യാപാരസ്ഥാപനമായ എലമെന്റ്സ് ആണ് ഫെയർ ട്രേഡ് അലയൻസ് കേരളയുടെ മാർക്കറ്റിങ്ങ് ജോലികൾ നിർവഹിക്കുന്നത്. [3]

സീഡ്ഫെസ്റ്റ്[തിരുത്തുക]

നാടൻ വിത്തിനങ്ങളുടെ സംരക്ഷണവും കൈമാറ്റവും ലക്ഷ്യമിട്ട് ഫെയർ ട്രേഡ് അലയൻസ് കേരള സീഡ്ഫെസ്റ്റ് എന്ന പേരിൽ വിത്തിനങ്ങളുടെ പ്രദർശനം നടത്തിപോരുന്നു. 2011 ൽ ആദ്യത്തെ സീഡ്ഫെസ്റ്റ് നടന്നു. സീഡ്ഫെസ്റ്റ് 2016 കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിൽ ജനുവരി 22 മുതൽ 26 വരെ നടക്കുന്നു. [4]

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

എഫ് ടി എ കെ വെബ്സൈറ്റ്